Categories
kerala

യുപിയിലെ മദ്രസകളിൽ ദേശീയ ഗാനാലാപനം നിർബന്ധമാക്കി…

യുപിയിലെ മദ്രസകളിൽ ഇന്ന് മുതൽ ദേശീയ ഗാനാലാപനം നിർബന്ധമാക്കി. മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്നാണ് യുപി സർക്കാർ ഉത്തരവ്. ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

യുപി ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. മാർച്ച് 24ന് ചേർന്ന യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് യോഗത്തിലാണ് തീരുമാനം.

thepoliticaleditor

റംസാൻ പ്രമാണിച്ച് മാർച്ച് 30 മുതൽ മെയ് 11 വരെ മദ്രസകൾക്ക്‌ അവധി ആയിരുന്നു. ഇന്നാണ് മദ്രസകൾ തുറന്നത്. എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് യുപി സർക്കാർ അറിയിച്ചു.

2017ൽ, സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഗാനവും പതാക ഉയർത്തലും യുപി മദ്രസ ബോർഡ് നിർബന്ധമാക്കിയിരുന്നു.

Spread the love
English Summary: national anthem made mandatory in up madrasas

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick