• Home
  • kerala
  • ക്യാമ്പിന് സമീപം രണ്ട് പോലീസുകാർ മരിച്ച നിലയിൽ : ദുരൂഹത

ക്യാമ്പിന് സമീപം രണ്ട് പോലീസുകാർ മരിച്ച നിലയിൽ : ദുരൂഹത

പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനു സമീപം രണ്ടു പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ക്യാമ്പിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു എന്ന് പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം ഒരാൾ ഡ്യൂട്ടിയിലും ഒരാൾ അവധിയിലുമായിരുന്നു എന്നും പറയുന്നു.

വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നു.

എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല. പോലീസും ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഹേമാംബിക പൊലീസും ഫോറെൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *