ക്യാമ്പിന് സമീപം രണ്ട് പോലീസുകാർ മരിച്ച നിലയിൽ : ദുരൂഹത

പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനു സമീപം രണ്ടു പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ക്യാമ്പിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു എന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഒരാൾ ഡ്യൂട്ടിയിലും ഒരാൾ അവ...