• Home
  • kerala
  • തൃശ്ശൂർ പൂരം : വെടിക്കെട്ട് വീണ്ടും മാറ്റി

തൃശ്ശൂർ പൂരം : വെടിക്കെട്ട് വീണ്ടും മാറ്റി

കനത്ത മഴയെ തുടർന്ന് തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. വെടിക്കെട്ട് ഞായറാഴ്ച നടത്താനാണ് തീരുമാനം.

ഇന്നു പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലമാണ് വൈകിട്ടത്തേക്ക് മാറ്റിയത്. എന്നാൽ മഴ വീണ്ടുമെത്തിയതോടെ വെടിക്കെട്ട് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

പകൽ കാലാവസ്ഥ അനുകൂലമായതിനാൽ പകൽപൂരവും പകൽ വെടികെട്ടും മറ്റ് ചടങ്ങുകളും നടന്നിരുന്നു. എന്നാൽ വൈകിട്ടോടെ മഴ ശക്തിയായി. ഇതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *