• Home
  • kerala
  • തൃശ്ശൂർ പൂരം : വെടിക്കെട്ട് ഇന്ന് തന്നെ നടക്കും…

തൃശ്ശൂർ പൂരം : വെടിക്കെട്ട് ഇന്ന് തന്നെ നടക്കും…

പതിനായിരങ്ങൾ ആവേശത്തോടെ കാത്തിരുന്ന തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് തന്നെ നടത്തുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
കാലാവസ്ഥ അനുകൂലമായാൽ വൈകിട്ട് ഏഴ് മണിക്ക് വെടിക്കെട്ട് നടക്കും.

ഇന്ന് പുലർച്ചെ മൂന്നിന് വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ
കനത്ത മഴയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

പകൽപ്പൂരവും അനുബന്ധ ചടങ്ങുകളും പതിവുപോലെ നടക്കുമെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ശ്രീമൂലസ്ഥാനത്താണ് പൂരം
വിടചൊല്ലിപ്പിരിയുന്ന ചടങ്ങ് നടക്കുക

Leave a Reply

Your email address will not be published. Required fields are marked *