• Home
  • latest news
  • വിരുന്നിനെത്തിയ അതിഥി 1.45 ലക്ഷം രൂപയുടെ സ്വർണം ബിരിയാണിക്കൊപ്പം വിഴുങ്ങി!!

വിരുന്നിനെത്തിയ അതിഥി 1.45 ലക്ഷം രൂപയുടെ സ്വർണം ബിരിയാണിക്കൊപ്പം വിഴുങ്ങി!!

ചെന്നൈയിൽ പെരുന്നാൾ വിരുന്നിനെത്തിയ അതിഥി ‘വയറ്റിലാക്കിയത്’ 1.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ!!

കാമുകിക്കൊപ്പം, കാമുകിയുടെ സുഹൃത്തിന്റെ പെരുന്നാൾ വിരുന്നിന് എത്തിയാളാണ് 1.45 ലക്ഷം രൂപ വരുന്ന ഡയമണ്ട് നെക്‌ളേസും, സ്വർണ ചെയിനും മറ്റും വയറ്റിലാക്കി കടന്നു കളഞ്ഞത്.

സ്വർണ്ണക്കടയിൽ ജോലിക്കാരിയാണ് പരാതിക്കാരി. പെരുന്നാൾ വിരുന്നിന് ക്ഷണിച്ച അതിഥികൾ തിരികെപ്പോയപ്പോഴാണ് കബോർഡിൽ നിന്ന് ആഭരങ്ങൾ നഷ്ടമായത് ശ്രദ്ധയിൽ പെട്ടത്.
സുഹൃത്തിന്റെ കാമുകനിലേക്ക് സംശയം നീണ്ടപ്പോൾ പോലീസിൽ പരാതി നൽകി.

https://thepoliticaleditor.com/2022/05/asian-games-postponed-due-to-covid-rise-in-china/

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ആമാശയം സ്കാൻ ചെയ്തപ്പോൾ ആഭരണങ്ങൾ വയറ്റിൽ തന്നെ ഉള്ളതായി കണ്ടെത്തി. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിൽ ആയിരുന്നെന്നും ബിരിയാണിയുടെ കൂടെ ആഭരണങ്ങൾ കൂടെ വിഴുങ്ങുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

എനീമ നൽകി ഇയാളിൽ നിന്ന് ആഭരണങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ. 95,000 രൂപ വിലമതിക്കുന്ന നെക്‌ളേസും 25,000 രൂപയുടെ സ്വർണ ചെയിനും ഇത് വരെ ലഭിച്ചു. ഒരു ആഭരണം വയറ്റിൽ കുടുങ്ങിക്കിടക്കുകയാണ്.

സംഗതി അറിഞ്ഞതോടെ പരാതിക്കാരി പരാതി പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *