• Home
  • kerala
  • തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ; ട്വിസ്റ്റ്

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു ; ട്വിസ്റ്റ്

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ.ജോ ജോസഫിനെ പ്രഖ്യാപിച്ചു. ലിസ്സി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ.ജോ ജോസഫ്.

ഡോ.ജോ ജോസഫ്.

എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ ഇ.പി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

കോതമംഗലം സ്വദേശിയാണ്. സിപിഎം പാർട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയിൽ മത്സരിക്കുക.

തൃക്കാക്കരയിൽ ഇടത് പക്ഷ മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷ ഇ.പി ജയരാജൻ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിയായി കെ.എസ് അരുൺ കുമാറിനെ തീരുമാനിച്ചുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അരുൺ കുമാറിന് വേണ്ടി ചുവരെഴുത്ത് ആരംഭിച്ചത്തിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നീട് ഇ.പി ജയരാജൻ വാർത്ത തെറ്റാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *