തമിഴ്നാട്ടിൽ പ്രതിപക്ഷ നിരയിലും നേതൃമാറ്റം. ഡി.എം.കെയുടെ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവാകും. ഇന്ന് ചേർന്ന ഡി.എം.കെയുടെ നിയമസഭാ കക്ഷി യോഗം നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.എൻ. നെഹ്റുവാണ് നിയമസഭാ കക്ഷി ഉപനേതാവ്.
ഇന്ന് ചെന്നൈയിൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിറകെയാണ് ഡിഎംകെയും പുതിയ തലമുറയിലെ നേതാവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.














