• Home
  • kerala
  • പെരുന്നാളില്‍ ‘സന്തോഷ’ ട്രോഫി… കേരളം ബംഗാളിനെ വീഴ്‌ത്തി കിരീടമണിഞ്ഞു

പെരുന്നാളില്‍ ‘സന്തോഷ’ ട്രോഫി… കേരളം ബംഗാളിനെ വീഴ്‌ത്തി കിരീടമണിഞ്ഞു

സാധാരണസമയത്ത്‌ ഗോള്‍രഹതി സമനിലയില്‍ നിന്നും കളി എക്‌സ്‌ട്രാ സമയത്തേക്ക്‌ നീണ്ടപ്പോള്‍ ഓരോ ഗോള്‍ വീതം അടിച്ച്‌ അവിടെയും സമനില പിടിച്ച സന്തോഷ്‌ ട്രോഫിയുടെ ഫൈനല്‍ പോരാട്ടത്തില്‍ ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം ബംഗാളിനെ വീഴ്‌ത്തി കിരീടമണിഞ്ഞു (5-4). പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ച്‌ കിക്കുകളും കേരളം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബംഗാളിന്‌ ഒരു തവണ പിഴച്ചു. ഏഴാം തവണയാണ്‌ സന്തോഷ്‌ ട്രോഫിയില്‍ കേരളം മുത്തമിടുന്നത്‌.

നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം അധിക സമയത്തേക്ക് കടന്നത്. അത്യന്തം ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയിൽ ബംഗാളിനായിരുന്നു മുൻതൂക്കം എങ്കിൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന കേരളം രണ്ടാം പകുതിയിൽ ആധിപത്യം വീണ്ടെടുത്തു.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബംഗാളിന് മുന്നിൽ പല അവസരങ്ങളിലും കേരള പ്രതിരോധം പാളിയിരുന്നു. ഗോളെന്നുറപ്പിക്കാവുന്ന മികച്ച മൂന്ന് അവസരങ്ങൾ ബംഗാളിന് ആദ്യ പകുതിയിൽ ലഭിച്ചെങ്കിലും ബംഗാൾ മുന്നേറ്റനിരയുടെ പിഴവുകൾ കാരണം ഗോളായില്ല. മറുവശത്ത് കേരളവും മോശമാക്കിയില്ല.ആദ്യപകുതിയിൽ ഒരു ഗോളവസരം മാത്രമാണ് കേരളത്തിന് ലഭിച്ചതെങ്കിൽ രണ്ടാം പകുതിയിൽ ഒട്ടനവധി അവസരങ്ങൾ കേരളത്തിന് ലഭിച്ചു. എന്നാൽ ഒന്നും ഗോളാക്കി മാറ്റാൻ കേരളത്തിന്റെ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല. ക്യാപ്ടൻ ജിജോ ജോസഫിനും നൗഫലിനും ലഭിച്ച അവസരങ്ങൾ മികച്ചവയായിരുന്നുു.

Leave a Reply

Your email address will not be published. Required fields are marked *