പി.സി ജോർജിനെ ഫോർട്ട് പൊലീസ് പുലർച്ചെ വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്ത നടപടിയിൽ എതിർപ്പുമായി മകൻ ഷോൺ ജോർജ്. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ പി.സി.ജോര്‍ജ്ജ് ക്ഷമ ചോദിക്കണം എന്ന് തനിക്കു ഉണ്ട്. പക്ഷെ ആവശ്യപ്പെട്ടാൽ പൊലീസിന് മുന്നിൽ ഹാജരാകുന്നയാളാണ് പി.സി, ഒളിച്ചോടുന്നയാളല്ല, അദ്ദേഹത്തിന് നിലപാടുകളുണ്ട് അതിൽ അദ്ദേഹം വെളളം ചേർക്കാറില്ല’ ഷോൺ ജോർജ് പ്രതികരിച്ചു. പുലർച്ചെ അഞ്ച് മണിക്കാണ് അദ്ദേഹത്തെ വീട്ടിൽ നിന്ന് കസ്‌റ്റഡിയിലെടുത്തത്. ഫോർട്ട് സി.ഐ അടക്കം എത്തിയാണ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത് ഇതിന് അർദ്ധരാത്രി തന്നെ പൊലീസ് തലസ്ഥാനത്ത് നിന്നും തിരിച്ചിട്ടുണ്ടാകണം. ഇത് സർക്കാരിന്റെ നിർബന്ധബുദ്ധിയാണ്–ഷോൺ ആരോപിച്ചു.













