Categories
latest news

മുംബൈയില്‍ കണ്ടെത്തിയ കൊവിഡ്‌ വകഭേദം “എക്‌സ്‌-ഇ” അല്ലെന്ന്‌ പുതിയ വിശദീകരണം

ഇന്ത്യയിൽ കൊവിഡ് വൈറസ് പുതിയ വേരിയന്റ് “എക്സ്-ഇ” യുടെ ആദ്യ കേസ് ബുധനാഴ്ച മുംബൈയില്‍ കണ്ടെത്തിയതായി മുംബൈ മുനിസിപ്പല്‍ അധികൃതര്‍ വെളിപ്പെടുത്തിയതിനു പിറകെ ഇക്കാര്യം ശരിയല്ലെന്ന്‌ തിരുത്തി ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം എത്തി. ജീനോം മാപ്പിങ്ങിലൂടെ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചതെന്നാണ്‌ വിശദീകരണം.

പുതിയ കോവിഡ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത് യുകെയിലാണ്. ഏറ്റവും പുതിയ സെറോ സർവേ റിപ്പോർട്ടിൽ, “എക്സ്-ഇ” വേരിയന്റിന്റെ ഒരു കേസു കൂടി കണ്ടെത്തിയതായി മുംബൈ കോർപറേഷൻ ബുധനാഴ്ച അറിയി ച്ചിരുന്നു. സിറോ സർവേയ്ക്കായി സാമ്പിളുകൾ അയച്ച 230 രോഗികളിൽ 21 പേരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും രോഗികൾക്ക് ആർക്കും ഓക്സിജൻ പിന്തുണയോ തീവ്രപരിചരണമോ ആവശ്യമില്ല എന്നും നഗരസഭ അറിയിച്ചിരുന്നു.

thepoliticaleditor
Spread the love
English Summary: no new strain of covid reported in mumbai explaines govt official circles

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick