Categories
kerala

കെ.വി.തോമസ് കണ്ണൂരിലെത്തി…സെമിനാര്‍ നാളെ വൈകീട്ട് 5-ന് ജവഹര്‍ സ്‌റ്റേഡിയത്തില്‍

കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം ധിക്കരിച്ച് സി.പി.എം.സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് കണ്ണൂരിലെത്തി. നാളെ വൈകീട്ട് അഞ്ചിന് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ആണ് സെമിനാര്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ എന്നതാണ് വിഷയം. മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാകും. സെമിനാറിന്റെ ഏറ്റവും വലിയ ആകര്‍ഷണമായി തീര്‍ന്നിരിക്കുന്നത് മുഖ്യപ്രാസംഗികരായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസും ആണ്. വന്‍ ജനക്കൂട്ടം തന്നെ സെമിനാറിന് എത്തുമെന്നാണ് കണക്കാക്കുന്നത്. സി.പി.എം. കേന്ദ്രങ്ങള്‍ അണികള്‍ക്ക് സെമിനാറിനെത്താനായി പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.


കണ്ണൂരില്‍ വെള്ളിയാഴ്ച രാത്രി എത്തിച്ചേര്‍ന്ന കെ.വി.തോമസിനെ വിമാനത്താവളത്തില്‍ ചുവന്ന ഷാള്‍ അണിയിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും സംഘവും സ്വീകരിച്ചത്. താന്‍ പറയാനുള്ളതെല്ലാം നാളെ സെമിനാര്‍ വേദിയില്‍ പറയുമെന്ന് തോമസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ടിയില്‍ ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ രേഖാമൂലമുള്ള നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് തോമസ് സെമിനാറിന് എത്തിയിരിക്കുന്നത്.

thepoliticaleditor

കോണ്‍ഗ്രസ് പ്രസിഡണ്ടിനെ വെല്ലുവിളിച്ച് പാര്‍ടി നേതാവ് സി.പി.എം.വേദിയില്‍ പ്രസംഗിക്കാന്‍ പോകുന്നു എന്നത് ദേശീയ പ്രാധാന്യം നേടിക്കഴിഞ്ഞിരിക്കയാണ്. നാളത്തെ തോമസിന്റെ പ്രസംഗവും തീര്‍ച്ചയായും വലിയ രാഷ്ട്രീയ പ്രാധാന്യം സി.പി.എം.സമ്മേളനത്തിന് നേടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.

Spread the love
English Summary: kv thomas arrived in kannur for seminar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick