Categories
national

കൊവിഡ് കരുതല്‍ ഡോസ് ഏപ്രില്‍ പത്ത് മുതല്‍…പക്ഷേ പണം നല്‍കണം…പൊള്ളുന്ന വില

കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡിന്റെ കരുതല്‍ ഡോസുകള്‍ 18 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും നല്‍കാന്‍ അനുവാദം നല്‍കിയതിനു പിന്നാലെ ബൂസ്റ്റര്‍-കരുതല്‍ ഡോസായി അംഗീകാരം നേടിയ കൊവിഷീല്‍ഡ്, കൊവോവാക്‌സ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ വില പ്രഖ്യാപിച്ച് രംഗത്തെത്തി. ഏപ്രില്‍ പത്ത് മുതല്‍ കരുതല്‍ ഡോസുകള്‍ എടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കൊവിഷീല്‍ഡ് വാക്‌സിന് 600 രൂപയും ടാക്‌സും, കൊവോവാക്‌സിന് 900 രൂപയും ടാക്‌സും ആണ് വില നിശ്ചയിച്ചതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല പ്രസ്താവിച്ചു. ആശുപത്രികള്‍ക്കും വിതരണക്കാര്‍ക്കും വാക്‌സിന്‍ വിലയില്‍ വലിയ തോതില്‍ കിഴിവ് നല്‍കാനും തയ്യാറാണെന്ന് അദാര്‍ പൂനാവാല പറഞ്ഞു.

thepoliticaleditor

ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അത്യാവശ്യമാണെന്ന് പൂനാവാല പറഞ്ഞു. കാരണം വിദേശരാജ്യങ്ങള്‍ പലതും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.

Spread the love
English Summary: Covishield Booster to Cost Rs 600 With Taxes, Says syrum institute

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick