കോട്ടയം വഴിയുള്ള റെയില്‍ പാതയില്‍ യാത്ര ചെയ്യാനുള്ളവര്‍ ശ്രദ്ധിക്കുക…മെയ് ആറ് മുതല്‍ 28 വരെ അറ്റകുറ്റപ്പണിക്കായി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. മെയ് 6 മുതല്‍ 22 വരെ രാവിലെയാണ് നിയന്ത്രണം. മൂന്നു മണിക്കൂര്‍ മുതല്‍ അഞ്ച് മണിക്കൂര്‍ വരെ നിയന്ത്രണമുണ്ട്. എന്നാല്‍ മെയ് 23 മുതല്‍ 28 വരെ അഞ്ച് ദിവസം രാവിലെ മുതല്‍ പത്ത് മണിക്കൂര്‍ നേരം പൂര്‍ണമായും ഗതാഗതം തടയും. പല ട്രെയിനുകളും റദ്ദാക്കും. ചിലത് ആലപ്പുഴ വഴി തിരിച്ചുവിടാനും സാധ്യതയുണ്ട്. ഏറ്റുമാനൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിച്ചത് കമ്മീഷനിങിന്റെ ഭാഗമായാണ് നിയന്ത്രണം.
റദ്ദാക്കുന്ന ട്രെയിനുകളുടെ പട്ടിക വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കുമെന്നാണ് റെയില്‍വേ അറിയിപ്പ്.













