• Home
  • kerala
  • പാലക്കാട്ടെ നിരോധനാജ്ഞ പിന്‍വലിച്ചു

പാലക്കാട്ടെ നിരോധനാജ്ഞ പിന്‍വലിച്ചു

രണ്ടു രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടന്നതിനെത്തുടര്‍ന്ന്‌ പാലക്കാട്‌ ജില്ലയില്‍ പൊലീസ്‌ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചു. മെയ്‌ 16 മുതലായിരുന്നു നിരോധനാജ്ഞ നടപ്പാക്കിയത്‌. എലപ്പുള്ളി പാറയില്‍ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകനും പാലക്കാട്‌ മേലാമുറിയില്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനും അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ മുന്‍കരുതലിന്റെ ഭാഗമായിരുന്നു നിയന്ത്രണങ്ങള്‍. മെയ്‌ 28 വൈകീട്ടു വരെയായിരുന്നു നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നത്‌. സംഘര്‍ഷത്തിന്‌ ഇപ്പോള്‍ അയവു വന്നു എന്ന നിഗമനത്തെത്തുടര്‍ന്നാണ്‌ പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *