• Home
  • latest news
  • ഡൽഹിയിലും മുംബൈയിലും കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിലേക്ക്…ജൂണില്‍ നാലാം തരംഗം ?

ഡൽഹിയിലും മുംബൈയിലും കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിലേക്ക്…ജൂണില്‍ നാലാം തരംഗം ?

ജൂണില്‍ കൊവിഡ്‌ നാലാം തരംഗം ഉണ്ടാവുമെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പ്‌ യാഥാര്‍ഥ്യമാകുമോ എന്ന ആശങ്കയിലാണ്‌ ഇന്ത്യ. രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡ്‌ കേസുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കയാണ്‌. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ, രാജ്യത്തെ വൈറസ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരിക്ക് ശേഷം ഡൽഹിയിലും മുംബൈയിലും കൊവിഡ് കേസുകളിൽ ഏറ്റവും വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരിക്കയാണ് . ഇത് നാലാമത്തെ കോവിഡ് തരംഗത്തിന്റെ ആശങ്ക ഉയർത്തുന്നു. പുതിയ കൊവിഡ് കേസുകൾ പെട്ടെന്ന് കുതിച്ചുയർന്നതോടെ, പല സംസ്ഥാനങ്ങളും മാസ്‌ക് നിർബന്ധം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *