• Home
  • kerala
  • പാലക്കാട്ട് 50 പേർ കരുതൽ തടങ്കലിൽ

പാലക്കാട്ട് 50 പേർ കരുതൽ തടങ്കലിൽ

പാലക്കാട് വെള്ളി, ശനി ദിവസങ്ങളിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി പോലീസ്. ഇതിന്റെ ഭാഗമായി അമ്പതോളം പേരെ കരുതല്‍ തടങ്കലിൽ . എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.

അതേസമയം, ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസിന്റെ എഫ്‌ഐആര്‍ പുറത്തുവന്നു. ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തോടെ രാഷ്ട്രീയ വൈരമുണ്ടായി. ശ്രീനിവാസനെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ എത്തിയതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *