• Home
  • kerala
  • പാലക്കാട്ട് ആര്‍.എസ്.എസ്. നേതാവിനെ ഷോപ്പില്‍ കയറി വെട്ടിക്കൊന്നു…പ്രതികാരപ്പകയില്‍ വിറങ്ങലിച്ച് നാട്‌

പാലക്കാട്ട് ആര്‍.എസ്.എസ്. നേതാവിനെ ഷോപ്പില്‍ കയറി വെട്ടിക്കൊന്നു…പ്രതികാരപ്പകയില്‍ വിറങ്ങലിച്ച് നാട്‌

പാലക്കാട്ട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് 24 മണിക്കൂര്‍ കഴിയുമ്പോഴേക്കും തന്നെ ഒരു ആര്‍.എസ്.എസ്. നേതാവും കൊല്ലപ്പെട്ടു. വര്‍ഗീയ രാഷ്ട്രീയ കുരുതിച്ചോരയില്‍ ജില്ല മരവിച്ചു നില്‍ക്കുകയാണ്.

പാലക്കാട് ടൗണിനടുത്ത മേലാമുറിയിൽ ആര്‍.എസ്.എസ്. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കടയിൽ കയറിയാണ് വെട്ടിയത്. മൂന്ന് ബെെക്കുകളിലായെത്തിയ അഞ്ചുപേരാണ് ആക്രമണം നടത്തിയത് എന്ന് പറയുന്നു. എസ്.കെ.എസ്. ഓട്ടോസ് എന്ന ഷോപ്പ് നടത്തുന്ന വ്യക്തിയാണ് ശ്രീനിവാസന്‍. സ്ഥാപനത്തിനകത്ത് ഇരിക്കുകയായിരുന്ന ശ്രീനിവാസനെ അക്രമികള്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി മൊഴി. കൈക്കും കാലിനും തലയ്ക്കുമായിരുന്നു വെട്ടേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചൈങ്കിലും ജീവന#് രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *