• Home
  • kerala
  • ഒളിച്ചോടിയെന്നു കരുതുന്ന വീട്ടമ്മയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഒളിച്ചോടിയെന്നു കരുതുന്ന വീട്ടമ്മയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

പ്രണയത്തിലാവുകയും ഒളിച്ചോടിയെന്നു കരുതുകയും ചെയ്ത കൊയിലാണ്ടിക്കടുത്ത വിയൂര്‍ സ്വദേശിനിയായ വീട്ടമ്മയും കോഴിക്കോട് മുചുകുന്ന്സ്വ ദേശിയായ യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍. മണക്കുളങ്ങര ഷിജി (38), മുചുകുന്ന് റനീഷ് (34) എന്നിവരെയാണു വെള്ളറക്കാട് പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഷിജിയെ കാണാനില്ലെന്ന് ഭർത്താവ് ശിവദാസൻ കഴിഞ്ഞ ഫെബ്രുവരി 22ന് കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ, ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതായും വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജിയുടെ ഭർത്താവ്: ശിവദാസൻ, മകൻ. ആദിത്യൻ. റിനീഷിന്റെ ഭാര്യ: പരേതയായ ബാനി രശ്മി, മകൾ: ശ്രീമോൾ .

Leave a Reply

Your email address will not be published. Required fields are marked *