• Home
  • kerala
  • ആള്‍ക്കൂട്ട നിയന്ത്രണം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഇനി ആവശ്യമില്ല

ആള്‍ക്കൂട്ട നിയന്ത്രണം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഇനി ആവശ്യമില്ല

ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടരും. ആള്‍ക്കൂട്ട നിയന്ത്രണം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഇനി ആവശ്യമില്ല.
മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത് തുടരണം. കൈകളുടെ ശുചിത്വവും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
മാസ്‌ക്ക് ഉപയോഗിക്കുന്നതും ഇടയ്ക്കിടെ കൈകൾ ശുചിയാക്കുന്നതും തുടരണമെന്ന് ഇന്നലെ ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മാസ്‌ക്ക് തുടരുമെങ്കിലും ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു. അതേസമയം, കേന്ദ്രമാർഗ്ഗനിർദ്ദേശ പ്രകാരം മാസ്‌ക്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *