കോണ്‍ഗ്രസുമായി ബന്ധം വേണമെന്നോ വേണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും ഇടതു പക്ഷം ഒരുക്കിയ മതേതര പ്ലാറ്റ്‌ഫോമില്‍ പങ്കെടുക്കാന്‍ തയ്യാറാവാത്ത കോണ്‍ഗ്രസ് എങ്ങിനെയാണ് മതേതര രാ്ര്രഷ്ടീയ സഖ്യത്തിന്റെ ഭാഗമാകും എന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു യെച്ചൂരി. ഇന്ന്(വ്യാഴാഴ്ച) ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാര്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നതാണ്. അതില്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. മണിശങ്കര്‍ അയ്യരെ, ശശി തരൂരിനെ ക്ഷണിച്ചു. അവര്‍ വരുന്നത് കോണ്‍ഗ്രസ് പാര്‍ടി വിലക്കി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മതേതര സഖ്യത്തിന്റെ ഭാഗമായി കരുതാനാവുമോ-യെച്ചൂരി ചോദിച്ചു.












