• Home
  • national
  • കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്നലെ രാത്രി തീപ്പിടുത്തം…ആളപായമില്ല

കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്നലെ രാത്രി തീപ്പിടുത്തം…ആളപായമില്ല

ന്യൂഡെല്‍ഹിയിലെ 26 അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് തീപ്പിടുത്തം. ഒരു മണിക്കൂര്‍ കൊണ്ട് തീയണച്ചെന്നും ആളപായമില്ലെന്നും അഗ്‌നിശമന സേന അറിയിച്ചു.

കോണ്‍ഗ്രസ് ഓഫീസിന്റെ ഭാഗമായ സേവാദള്‍ ഓഫീസിന് മുകളിലാണ് തീപ്പിടിച്ചത്. .’കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് നിന്ന് ഇന്നലെ രാത്രി 7.10ന് ഫോണ്‍ കോള്‍ വന്നു. ഓഫീസ് കെട്ടിടത്തിന്റെ ടെറസിലാണ് തീപ്പിടിച്ചത്. എസി കംപ്രസറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായത് മൂലമോ ടറസിലെ ഉണക്കയിലകള്‍ക്ക് തീപ്പിടിച്ചതോ ആകാം കാരണമെന്ന് വിശ്വസിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്’, ഒരു അഗ്‌നിശമനസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ സമയത്ത് ദേശീയ ആസ്ഥാനത്ത് നേതാക്കളാരും ഉണ്ടായിരുന്നില്ല. സുരക്ഷ ഉദ്യോഗസ്ഥരാണ് അഗ്‌നിശമനസേനയെ തീപ്പിടുത്തം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *