• Home
  • latest news
  • സിപിഎം അഖിലേന്ത്യാ സമ്മേളനം നിയന്ത്രിക്കുന്നവര്‍

സിപിഎം അഖിലേന്ത്യാ സമ്മേളനം നിയന്ത്രിക്കുന്നവര്‍


അഞ്ചുനാള്‍ നീളുന്ന സി.പി.എം.അഖിലേന്ത്യാ സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ഏഴംഗ പ്രസീഡിയം ആയിരിക്കും സമ്മേളനം നിയന്ത്രിക്കുക. മണിക്‌ സര്‍ക്കാര്‍ ആണ്‌ ചെയര്‍മാന്‍. കേരളത്തില്‍ നിന്നും പി.കെ.ബിജു അംഗമാണ്‌. കെ.ഹേമലത, അശോക്‌ ഭട്ടാചാര്യ, നരേഷ്‌ ജമാതിയ, എം.എച്ച്‌.ഷെയ്‌ഖ്‌, ഇന്ദ്രജീത്‌ സിങ്‌ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍. സ്‌റ്റിയറിങ്‌ കമ്മിറ്റിയായി പൊളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ പ്രവര്‍ത്തിക്കും.

പ്രമേയ കമ്മിറ്റിയുടെ ചെയര്‍മാന്‍ നീലോല്‍പല്‍ ബസു ആണ്‌. തോമസ്‌ ഐസക്‌, ആര്‍.അരുണ്‍ കുമാര്‍ എന്നിവര്‍ അംഗങ്ങളായുണ്ട്‌. അശോക്‌ ധാവ്‌ളെ, മറിയം ധാവ്‌ളെ, വി.കെ.രാമചന്ദ്രന്‍, ദെബാഷിഷ്‌ ചക്രബര്‍ത്തി എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍.

ക്രെഡെന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീദീപ്‌ ഭട്ടാചാര്യ ആണ്‌. പുത്തലത്ത്‌ ദിനേശന്‍ ഈ കമ്മിറ്റിയില്‍ ഉണ്ട്‌. പി.ഷണ്‍മുഖം, വൈ. വെങ്കടേശ്വര റാവു, സുമിത്ര ചോപ്ര എന്നിവരാണ്‌ ഇതര അംഗങ്ങള്‍.

മിനിട്‌സ്‌ കമ്മിറ്റിയില്‍ എം.അനില്‍കുമാര്‍ ആണ്‌ മലയാളി മുഖം. ജെ.എസ്‌.മജൂംദാര്‍, സോമനാഥ്‌ ഭട്ടാചാര്യ, സുധ ഭാസ്‌കര്‍, മധു ഗാര്‍ഗ്‌, എം.കെ. നന്തി, സമീര്‍ ദാസ്‌, അമിതാവ ഗുഹ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *