• Home
  • kerala
  • സി.പി.എം കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു

സി.പി.എം കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു

സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. സി.പി.എമ്മിന്റെ ദേശീയ, സംസ്ഥാന നേതാക്കളും നിരവധി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
23ാം പാർട്ടി കോൺഗ്രസ് വിളംബരം ചെയ്ത് 23 കതിനാവെടികൾ ആകാശത്ത് ഉയർന്നു പൊട്ടി.
സിപി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചറുടെ നേതൃത്വത്തിൽ കയ്യൂരിൽ നിന്നെത്തിയ കൊടിമര ജാഥയും പുന്നപ്ര വയലാറിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ കണ്ണൂർ കാൽ ടെക്സിൽ സംഗമിച്ചു. തുടർന്ന് പുരുഷ – വനിതാ ചുകപ്പു വളണ്ടിയർമാരുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി പൊതുസമ്മേളന നഗറിലേക്കു നീങ്ങി. പതാക ഉയർത്തൽ ചടങ്ങിൽ കോടിയേരി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *