• Home
  • kerala
  • വ്യാജ വാർത്ത: പാകിസ്ഥാൻ കേന്ദ്രമാക്കിയവ ഉൾപ്പെടെ 22 യൂട്യൂബ് ചാനലുകൾ കേന്ദ്രം വിലക്കി

വ്യാജ വാർത്ത: പാകിസ്ഥാൻ കേന്ദ്രമാക്കിയവ ഉൾപ്പെടെ 22 യൂട്യൂബ് ചാനലുകൾ കേന്ദ്രം വിലക്കി

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള നാല് യൂട്യൂബ് വാർത്താ ചാനലുകൾ ഉൾപ്പെടെ 22 യൂട്യൂബ് ചാനലുകൾ, 3 ട്വിറ്റർ അക്കൗണ്ടുകൾ, 1 ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്‌സൈറ്റ് എന്നിവ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. യൂട്യൂബ് ചാനലുകൾ ടിവി ന്യൂസ് ചാനലുകളുടെ ലോഗോകളും തെറ്റായ ലഘുചിത്രങ്ങളും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാത്രമല്ല, ഇന്ത്യന്‍ സായുധ സേന, ജമ്മു-കാശ്‌മീര്‍ എന്നിവ സംബന്ധിച്ച ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു. ഇന്ത്യാ വിരുദ്ധ ഉള്ളടക്കം ഈ ചാനലുകള്‍ പ്രസിദ്ധീകരിച്ചതായാണ്‌ കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *