ഒമിക്‌റോണിന്റെ പുതിയ ‘എക്‌സ്‌ഇ’ വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഈ പുതിയ വേരിയന്റ് ഒരു റീകോമ്പിനന്റ് സ്‌ട്രെയിൻ ആണ്. അതായത് ഒമിക്‌റോണിന്റെ രണ്ട് മുൻ പതിപ്പുകളായ BA.1, BA.2 എന്നിവയുടെ മ്യൂട്ടന്റ് ഹൈബ്രിഡ് ആണ് ഇത്. ഇതുവരെയുള്ള എല്ലാ വകഭേദങ്ങളെക്കാളും തീവ്രവ്യാപനശേഷിയുള്ളതാണിത്–ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. എക്‌സ്-ഇ വകഭേദം ജനുവരി 19-ന് ഇംഗ്ലണ്ടില്‍ ആദ്യമായി കണ്ടെത്തി. അതിനു ശേഷം 600-ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദത്തെക്കാളും പത്ത് ശതമാനം അധികം വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെയുള്ള വകഭേദങ്ങളുടെ സങ്കര വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയ എക്‌സ്-ഇ വകഭേദം. ഇതേപ്പറ്റി കൂടുതല്‍ പഠിച്ചുവരികയാണ് ലോകാരോഗ്യസംഘടന.












