• Home
  • kerala
  • പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക്‌ പരിശീലനം നല്‍കിയ ഫയര്‍ഫോഴ്‌സുകാര്‍ക്ക്‌ പണികിട്ടി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക്‌ പരിശീലനം നല്‍കിയ ഫയര്‍ഫോഴ്‌സുകാര്‍ക്ക്‌ പണികിട്ടി

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നി-ജല രക്ഷാ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകിയ ഫയർ ഫോഴ്‌സ് ഉദ്യാഗസ്ഥർക്കെതിരെ നടപടി. എറണാകുളം മേഖലാ ഫയർ ഓഫീസർക്കും ജില്ലാ ഫയർ ഓഫീസർക്കും സസ്പെൻഷൻ . ഫയർ ഫോഴ്‌സ് ഉദ്യാഗസ്ഥരായ കെ കെ ഷൈജുവിനും ജെ എസ് ജോഗിക്കുമെതിരെയാണ് നടപടി. ഇരുവർക്കുമെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. പരിശീലനം നൽകിയ മൂന്ന് ഫയർമാൻമാരെ സ്ഥലം മാറ്റും. ആലുവ മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത്.പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തുന്നതിന്റെ വിവിധ രീതികളും, ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധവുമൊക്കെയാണ് ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പഠിപ്പിച്ചുകൊടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ മത,​ രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകരുതെന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സർക്കാർ അംഗീകൃത സംഘടനകൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രമേ പരിശീലനം നൽകാൻ പാടുള്ളൂവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *