• Home
  • kerala
  • നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്‌ത ചലച്ചിത്ര, നാടക നടൻ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കേരളപുരത്തെ വസതിയിൽ കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്ഥാന പുരസ്‌കാരം നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ അടക്കം അടുത്തകാലത്തിറങ്ങിയ വിവിധ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്‌ത അദ്ദേഹം പതിനായിരത്തോളം വേദിയിൽ തിളങ്ങിയ മികച്ച നാടക നടനാണ്.

ഓച്ചിറ പരബ്രഹ്‌മോദയം നാടകസമിതിയിൽ നടനായ കൃഷ്‌ണൻകുട്ടി ഭാഗവതരുടെയും ജാനകിയമ്മയുടെയും മകനായി ആലപ്പുഴയിലെ കൈനകരിയിലാണ് തങ്കരാജിന്റെ ജനനം. കുട്ടിക്കാലം മുതലേ നാടകത്തിൽ നല്ല താൽപര്യമുണ്ടായിരുന്നു. എട്ടാംക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിലഭിനയിച്ചത്. യൗവനകാലത്ത് നാടകം തങ്കരാജിന് വളരെ പ്രധാനമായിരുന്നു. ഇടയ്‌ക്ക് സിനിമയിലും ഒരുകൈ നോക്കി. എന്നാൽ സിനിമയിൽ രണ്ടാം വരവിലാണ് മികച്ച കഥാപാത്രങ്ങൾ കൈനകരി തങ്കരാജിന് ലഭിച്ചത്.

രണ്ട് തവണ മികച്ച നാടക നടനുള‌ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. പ്രേംനസീർ നായകനായ ആനപാച്ചൻ ആണ് ആദ്യ ചലച്ചിത്രം. അടുത്തകാലത്തിറങ്ങിയ ലൂസിഫർ, ഹോം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *