Categories
kerala

അവസാനമായി കാണാന്‍ അനിയന്ത്രിതമായ ജന പ്രവാഹം : ഹൈദരലി തങ്ങളുടെ ഖബറടക്കം രാത്രി തന്നെ നടത്തി

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം രാത്രിയോടെ പൂര്‍ത്തിയായി. പ്രതീക്ഷിച്ചതിലും അധികം ജനപ്രവാഹം ഉണ്ടായതിനാലാണ് രാത്രി ഏറെ വൈകിയും ഖബറടക്കം നടത്തിയത്. പുലര്‍ച്ചെ 2 മണിക്ക് ശേഷമാണ് പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തിയത്.ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനടക്കം വന്‍ ജനാവലിയാണ് എത്തിയത്.ഇതോടെ പൊതുദര്‍ശനം അവസാനിപ്പിക്കേണ്ടി വന്നു.
പിന്നീട് മൃതദേഹം പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തിച്ചതിന് ശേഷം മറവ് ചെയ്യുകയായിരുന്നു. തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ചതിനാലാണ് ഖബറടക്കം രാത്രി തന്നെ നടത്തിയതെന്നാണ് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചത്.

thepoliticaleditor

മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖരാണ് മലപ്പുറം ടൗണ്‍ ഹാളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചത്. ഇന്ന് കണ്ണൂരില്‍ നടക്കേണ്ട പല പരിപാടികളും വെട്ടിച്ചുരുക്കിയാണ് മുഖ്യമന്ത്രി മലപ്പുറത്തെത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെ മലപ്പുറം ടൗണ്‍ ഹാളിലെത്തി മുഖ്യമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, അടക്കമുള്ളവരും മലപ്പുറം ടൗണ്‍ ഹാളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

Spread the love
English Summary: panakkad hydarali shihab thangal's cremation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick