Categories
kerala

സിപിഎം പാർട്ടി കോൺഗ്രസ് : ചരിത്ര ചിത്രപ്രദർശനം മാർച്ച് 30 ന് ആരംഭിക്കും


കണ്ണൂർ സിപിഎം 23ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചരിത്ര ചിത്ര പ്രദർശനം കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ 30 ന് ആരംഭിക്കും . പ്രമുഖ ചരിത്രകാരനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ
ഡോ.രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും.

കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് പ്രദർശനം നടക്കുക.
സാർവദേശീയ രാഷ്ട്രീയ ചരിത്രം ,ദേശീയ സമര ചരിത്രം, കേരളം, കണ്ണൂരിൻ്റെ പ്രാദേശിക ചരിത്രം, വനിതാ വിമോചന പോരാട്ട ചരിത്രം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് പ്രദർശനം. മുന്നൂറോളം ബഹുവർണ പോസ്റ്ററുകൾ,
ചിത്ര രചന ക്യാമ്പിലൊരുക്കിയ ചിത്രങ്ങൾ , പതിനഞ്ചോളം ചരിത്ര സംഭവങ്ങളുടെ ഇൻസ്റ്റലേഷനുകൾ,
ശില്പങ്ങൾ, ചരിത്ര കഥ പറയുന്ന ബ്ലാക്ക് ബോക്സുകൾ എന്നിവയെല്ലാം പ്രദർശന നഗരിയിലുണ്ടാവും .

thepoliticaleditor

ശെൽവരാജ് കോഴിക്കോട്, ശ്രീനിവാസൻ ചിത്രാഞ്ജലി , ഉണ്ണികാ നായി, പ്രേം പി ലക്ഷ്മൺ , ചിത്രൻ കുഞ്ഞിമംഗലം,ബാലൻ പാലായി, രാമചന്ദ്രൻ, സുകേഷ്, രമേശൻ നടുവിൽ, എന്നീ ശില്പികൾ ശിൽപങ്ങളൊരുക്കുന്നു.

പാറപ്രം സമ്മേളനം, വാഗൺ ട്രാജഡി ,കയ്യൂർ , കരിവെള്ളൂർ ,പുന്നപ്ര വയലാർ സമരങ്ങൾ , തെലങ്കാന സമരം, കീഴ് വെൺമണി രക്തസാക്ഷിത്വം , തലശ്ശേരി കലാപകാലത്തെ എ കെ ജിയുടെ പ്രസംഗം, സാമ്രാജ്യത്വ വിരുദ്ധ ദിനം -തലശ്ശേരി രക്തസാക്ഷിത്വം , കൂത്തുപറമ്പ് യുവജന സമരം.., അയ്യങ്കാളി സമരങ്ങൾ ,ശ്രീ നാരായണ ഗുരുവും നവോത്ഥാന സമരങ്ങളും തുടങ്ങിയവയെല്ലാം ഇൻസ്റ്റലേഷനുകളായും റിലീഫ് ശിൽപങ്ങളായും ഒരുങ്ങുന്നു.

എബി എൻ ജോസഫ് ,പൊന്ന്യം ചന്ദ്രൻ ,കെ കെ ആർ വെങ്ങര, റിഗേഷ് കൊയിലി, എ വി രഞ്ജിത്ത് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പ്രദർശന ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
പി ജയരാജൻ ചെയർമാനും പി ഹരീന്ദ്രൻ കൺവീനറുമായ ചരിത്ര ചിത്ര പ്രദർശന സബ്ബ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Spread the love
English Summary: history-picture exhibition associated with party congress at kannur

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick