Categories
latest news

പി.എഫ്‌. പലിശ നിരക്ക്‌ വെട്ടിക്കുറച്ചു…

എംപ്ലോയീസ്‌ പ്രൊവിഡണ്ട്‌ ഫണ്ടിലെ നിക്ഷേപത്തിനുള്ള പലിശ നിരക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യപ്രകാരം 8.10 ശതമാനമായി വെട്ടിക്കുറച്ചു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്‌ 8.5 ശതമാനമായിരുന്നു. ധനമന്ത്രാലയത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ്‌ പലിശ കുറയ്‌ക്കാനുള്ള തീരുമാനമെന്ന്‌ വാര്‍ത്തയുണ്ട്‌. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ഗുവാഹത്തിയിൽ നടന്ന യോഗത്തിൽ ആണ് 2021-22 സാമ്പത്തിക വർഷത്തേക്ക് വരിക്കാർക്ക് 8.10 ശതമാനം പലിശ നിരക്ക് ശുപാർശ ചെയ്തത് .
മറ്റ്‌ നിക്ഷേപങ്ങള്‍ക്ക്‌ കിട്ടുന്ന പലിശയെക്കാളും കൂടുതലാണ്‌ ഇപ്പോഴും ഇ.പി.എഫ്‌. പലിശ നിരക്കെന്ന ന്യായമാണ്‌ കേന്ദ്ര ധനമന്ത്രാലയം പറയുന്നത്‌.

Spread the love
English Summary: EPF INTEREST RATE CUT SHORT BY FUND BOARD

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick