Categories
kerala

കെ സുധാകരന്റെ നെഞ്ചത്തു കൂടി ട്രയിൻ ഓടിച്ച് പദ്ധതി നടപ്പാക്കും : വീണ്ടും വിവാദ പ്രസംഗവുമായി സി.പിഎം ഇടുക്കി ജില്ലാ സെക്രട്ടറി

കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപിക്കെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് രംഗത്ത്. സിൽവർ ലൈനിനെ എതിർത്താൽ കെ സുധാകരൻറെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്നാണ് വർഗീസ് പറഞ്ഞത്.നെടുങ്കണ്ടത്ത് നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വർഗീസ്.

അതിവേഗ റെയിലിനായുള്ള സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കോണ്‍ഗ്രസിനെ ഇന്ത്യൻ ജനത ഓരോ സംസ്ഥാനങ്ങളില്‍ നിന്ന് പിഴുതെറിയുകയാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും ഒത്തു ചേരുകയാണെന്നും വർഗീസ് ആരോപിച്ചു.

thepoliticaleditor

‘സുധാകരൻ പറഞ്ഞു, കല്ലുകൾ ഞങ്ങൾ പിഴുതെടുക്കും. എന്നാലിവിടെ സുധാകരനെ മാത്രമല്ല കോൺഗ്രസിനെയാകെ പിഴുതെടുത്ത് കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങൾ. എവിടെയും ഇനി പിഴുതെടുക്കാൻ ബാക്കിയില്ല. പിണറായി തന്നെയായിരിക്കും അഞ്ച് വർഷക്കാലത്തേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി. അതിവേഗ റെയിൽ പദ്ധതി സഖാവ് പിണറായിയാണ് പ്രഖ്യാപിച്ചതെങ്കിൽ, ആ അതിവേഗ റെയിൽ പദ്ധതി ഇതിലൂടെ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പിന് എത്തുക. തടയാൻ വരുന്നത് കെ സുധാകരൻ ആണെങ്കിൽ സുധാകരന്റെ നെഞ്ചത്തൂടെ കേറ്റി ഓടിക്കും. യൂത്ത് കോൺഗ്രസുകാർ മണ്ണെണ്ണ എടുത്ത് എല്ലാവരുടെയും ദേഹത്ത് ഒഴിക്കുകയാണ്. സമരത്തിനിടെ ആളുകളെ തീവെച്ച് കൊല്ലാനാണ് അവർ ശ്രമിക്കുന്നത്.’ – വർഗീസ് പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് ഓടിക്കുമെന്നും ജില്ലാ സെക്രട്ടറി പ്രസംഗിച്ചു.

നേരത്തയെും സുധാകരനെതിരെ വിവാദ പരാമര്‍ശവുമായി സി വി വര്‍ഗീസ് രംഗത്ത് വന്നിരുന്നു. സുധാകരന്റെ ജീവിതം സി പി ഐ എം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലാത്തത് കൊണ്ടു മാത്രമാണ് സുധാകരന്‍ ജീവിച്ച് പോകുന്നതെന്നും സി വി വര്‍ഗീസ് നേരത്തെ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. സി പി ഐ എമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം എന്നും സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കെ എസ് യു നേതാവ് നിഖില്‍ പൈലിയെ സുധാകരന്‍ ന്യായീകരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി പി ഐ എം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സി വി വര്‍ഗീസിന്റെ വിവാദ പരാമര്‍ശം.

ധീരജിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കു സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്തു പോകേണ്ടിവരുമെന്നാണ് എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എകെജി, ഇഎംഎസ് അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോൾ സി വി.വർഗീസ് പറഞ്ഞത്.

Spread the love
English Summary: again controvesial speech by idukki district secratary

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick