സിൽവർ ലൈൻ നിലപാടിൽ അയഞ്ഞ് മുഖ്യമന്ത്രി…

സില്‍വര്‍ലൈന്‍ പദ്ധതിയിക്ക്‌ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ, ആരെതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. സർക്കാരിന്റെ പുതിയ നിലപാട് വ്യക്തമാക്കുന്നതാണ് വിളപ്പിൽശാലയിൽ ഇഎംഎസ് അക്കാദമിയിലെ വികസന സെമിനാറിലെ മുഖ്യമന...

സിൽവർ ലൈന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രം…കുറ്റി സ്ഥാപിക്കാനും പറഞ്ഞിട്ടില്ല

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ ആവർത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നൽകിയത്. സിൽവർലൈനിനുള്ള സമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല. സര്‍വേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം...

കെ റെയിൽ കല്ലിടൽ ഇനി ഉണ്ടാകില്ല ; സർവേയ്ക്ക് പുതിയ രീതി വരുന്നു

കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടൽ ഇനി ഉണ്ടാകില്ല. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്. മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതിയാണ് മാറുന്നത്. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വെ നടത്തും....

കെ സുധാകരന്റെ നെഞ്ചത്തു കൂടി ട്രയിൻ ഓടിച്ച് പദ്ധതി നടപ്പാക്കും : വീണ്ടും വിവാദ പ്രസംഗവുമായി സി.പിഎം ഇടുക്കി ജില്ലാ സെക്രട്ടറി

കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപിക്കെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് രംഗത്ത്. സിൽവർ ലൈനിനെ എതിർത്താൽ കെ സുധാകരൻറെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്നാണ് വർഗീസ് പറഞ്ഞത്.നെടുങ്കണ്ടത്ത് നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വർഗീസ്. അതിവേഗ റെയിലിനായുള്ള സര്‍വേ കല്ല...

സില്‍വര്‍ ലൈന്‍: സാമ്പത്തിക പ്രായോഗികതയിലും ആശങ്ക പ്രകടിപ്പിച്ച് റെയില്‍വേ മന്ത്രാലയം

സിൽവർലൈൻ പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയിലും സംശയം പ്രകടിപ്പിച്ച് റെയിൽവേ മന്ത്രാലയം. പദ്ധതിയുടെ സാങ്കേതിക പ്രായോഗികത സംബന്ധിച്ച് മന്ത്രാലയം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 63,941 കോടി രൂപയുടേതാണ് പദ്ധതി. പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിക്ക് വേണ്ട 33,700 കോടി രൂപയുടെ വായ്പ ...

കെ റെയിൽ : സർവേയിൽ ആശങ്കയറിയിച്ച് ഹൈക്കോടതി.. ജനങ്ങൾ എത്ര സർവേ സഹിക്കണമെന്നും കോടതി

സിൽവർ ലൈൻ പദ്ധതി സർവേക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. നിയമ പ്രകാരമാണോ സർവേ എന്നതിൽ ആശങ്കയുണ്ട്. ജനങ്ങൾ എത്ര സർവേ സഹിക്കണമെന്നും കോടതി ചോദിച്ചു. ഡിപിആറിൽ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേയുടെ ആവശ്യകത എന്താണെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നിയമപരമല്ലാത്ത സർവേ നടപടികൾ തടഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ സർവേയുമായി മുന്നോട്ട് പോകുന്നത് എന്തടിസ്ഥാനത്തി...

സിൽവർ ലൈന് ഉടൻ അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ : കാരണം…

കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം. കേരളം നൽകിയ ഡീറ്റൈൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡി പി ആർ ) പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും സാങ്കേതികമായും സാമ്പത്തികമായുമുള്ള പ്രയോഗികതയെ പറ്റി ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്...

ആറ്റിങ്ങലിൽ കെ റെയിൽ വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി..

കെ റെയിൽ പദ്ധതിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലും പ്രതിഷേധം. ആലംകോട് ഇസ്ലാംമുക്കിൽ കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ശ്രമിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. കല്ലിടൽ തടയാൻ എത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. https...

കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം… റിജിൽ മാക്കുറ്റി അടക്കമുള്ളവർക്ക് സിപിഎം മർദ്ദനം

. കെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ കണ്ണൂരിൽ വിളിച്ചു ചേർത്ത ജന സമക്ഷം പരിപാടിയിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇന്ന് രാവിലെയാണ് സംഭവം.മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പൗര പ്രമുഖരുമായി വിശദീകരണ യോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.പ്രതിഷേധക്കാരെ പോലീസ് ...

സിൽവർലൈൻ പദ്ധതി കേരളത്തിന് നല്ലതോ – മാധവ് ഗാഡ്ഗിൽ പറയുന്നത്

സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് കേരളത്തിന് നല്ലതെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. കേരളത്തിന്റ പരിസ്ഥിതിയെപ്പറ്റി നിര്‍ണായകമായ മുന്നറിയിപ്പു നല്‍കിയ ശാസ്‌ത്രജ്ഞനാണ്‌ മാധവ്‌ ഗാഡ്‌ഗില്‍. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി മാദ്ധ്യമ പ്...