Categories
kerala

സിൽവർലൈൻ പദ്ധതി കേരളത്തിന് നല്ലതോ – മാധവ് ഗാഡ്ഗിൽ പറയുന്നത്

സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് കേരളത്തിന് നല്ലതെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. കേരളത്തിന്റ പരിസ്ഥിതിയെപ്പറ്റി നിര്‍ണായകമായ മുന്നറിയിപ്പു നല്‍കിയ ശാസ്‌ത്രജ്ഞനാണ്‌ മാധവ്‌ ഗാഡ്‌ഗില്‍.

കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരുമായി ഓൺലൈൻ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നടത്തിപ്പിന് പാറയും എം-സാൻഡും ഉൾപ്പെടെ വലിയ അളവിൽ അസംസ്‌കൃത വസ്തുക്കൾ ആവശ്യമായി വരും. പരിസ്ഥിതിയെ അപകടപ്പെടുത്തിയും സാധാരണക്കാരുടെ ചെലവിലുമാണ് പദ്ധതി നടപ്പാവുന്നത്. രാജ്യം മെഗാ പ്രോജക്ടുകൾക്ക് പോകുന്നതിനുമുമ്പ് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്തണം. സിൽവർലൈൻ പോലുള്ള വൻകിട പദ്ധതികൾ ജലസ്രോതസുകളുടെ പരിപാലനത്തെ ബാധിക്കും. 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിൽനിന്ന് കേരളം പാഠങ്ങൾ ഉൾക്കൊള്ളണമെന്നും ഗാഡ്ഗിൽ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: comments by madhav gadgil on silver line rail project

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick