• Home
  • national
  • കൊവിഷീല്‍ഡ്‌ വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറയ്‌ക്കാന്‍ ശുപാര്‍ശ

കൊവിഷീല്‍ഡ്‌ വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറയ്‌ക്കാന്‍ ശുപാര്‍ശ

കൊവിഡ്‌ വാക്‌സിനായ കൊവിഷീല്‍ഡ്‌ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവെപ്പിനുള്ള സാങ്കേതിക ഉപദേശക സമിതി ശുപാര്‍ശ ചെയ്‌തു. കൊവിഷീല്‍ഡ്‌ ഇപ്പോള്‍ നല്‍കുന്നതിലെ ഇടവേള 12-16 ആഴ്‌ചകളാണ്‌. അത്‌ കുറച്ച്‌ എട്ട്‌ ആഴ്‌ച കഴിയുമ്പോല്‍ രണ്ടാം ഡോസ്‌ നല്‍കാനാണ്‌ ശുപാര്‍ശ. അതായത്‌ ഇപ്പോള്‍ ഒന്നാം ഡോസും രണ്ടാം ഡോസും തമ്മിലുള്ള ഇടവേള കുറഞ്ഞത്‌ 12 ആഴ്‌ച എന്നത്‌ ചുരുക്കി എട്ട്‌ ആഴ്‌ച ആക്കി മാറ്റും.
വാക്‌സിനേഷന്‍ തുടങ്ങിയ കാലത്ത്‌ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 6-8 ആഴ്‌ചകളായിരുന്നു. ഇത്‌ പിന്നീടാണ്‌ 12-16 ആഴ്‌ചയായി വര്‍ധിപ്പിച്ചത്‌. നാലാം തരംഗം വന്നേക്കാമെന്ന സാധ്യത മുന്‍നിര്‍ത്തിയുള്ള ഊര്‍ജ്ജിത വാക്‌സിനേഷന്‍ സാധ്യമാക്കാനാണ്‌ ഇപ്പോള്‍ പൂര്‍ണഡോസിനുള്ള ഇടവേള കുറയ്‌ക്കുന്നതെന്നാണ്‌ സൂചന. രാജ്യത്തെ ആറ്‌ കോടിക്കും ഏഴ്‌ കോടിക്കും ഇടയില്‍ ആളുകള്‍ക്ക്‌ ഈ നയം മാറ്റത്തിന്റെ ഗുണഫലം പെട്ടെന്ന്‌ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *