• Home
  • national
  • കഴിഞ്ഞ വര്‍ഷം ലോകത്ത്‌ ഏറ്റവുമധികം സമ്പാദിച്ചത്‌ ഒരു ഇന്ത്യന്‍ വ്യവസായി…ആഴ്‌ച തോറും 6,000 കോടി

കഴിഞ്ഞ വര്‍ഷം ലോകത്ത്‌ ഏറ്റവുമധികം സമ്പാദിച്ചത്‌ ഒരു ഇന്ത്യന്‍ വ്യവസായി…ആഴ്‌ച തോറും 6,000 കോടി

അഹമ്മദാബാദ് ആസ്ഥാനമാക്കിയ വ്യവസായി ഗൗതം അദാനി 2021-ൽ ആഴ്ചതോറും 6,000 കോടി രൂപ സമ്പാദിച്ചതായി കണക്കുകൾ. 2022-ലെ എം3എം ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം 2021-ൽ ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പാദിച്ചത് അദാനി ആണ്. 49 ബില്യൺ ഡോളറാണ് സമ്പാദ്യം . നിലവിൽ 81 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ 12-ാം സ്ഥാനത്താണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അദാനിയുടെ വരുമാനം ഇരട്ടിയിലധികം വർദ്ധിച്ചു. കഴിഞ്ഞ വര്‍ഷത്തിനു മുമ്പ്‌ അദാനി 313-ാം സ്ഥാനത്തായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട്‌ 313-ല്‍ നിന്നും 12-ാം സ്ഥാനത്തേക്ക്‌ കുതിച്ചുയര്‍ന്നു ഈ ഇന്ത്യന്‍ വ്യവസായിയുടെ സമ്പാദ്യഗ്രാഫ്‌. 153 ശതമാനം വര്‍ധനയാണ്‌ ഉണ്ടായതെന്ന്‌ കണക്കാക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *