പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു എന്നു മാത്രമല്ല, ചരിത്രത്തിലെ കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തതിന് കാരണം അന്വേഷിക്കുമ്പോള്‍ എല്ലാവരും എത്തുന്ന ഒരു ഉത്തരം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച നടപടിയാണ്. അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയെങ്കിലും അതിന് തിരഞ്ഞെടുത്ത സമയം തീര്‍ത്തും ശരിയായില്ല എന്നതാണ് വിലയിരുത്തല്‍.

കാരണം അമരീന്ദര്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായാ നഷ്ടം വളരെയേറെയായിരുന്നു. എന്നാല്‍ അതില്‍ നിന്നും കരേറാന്‍ സര്‍ക്കാരിന് പിന്നീട് വേണ്ടത്ര സമയം ലഭിച്ചില്ല എന്നതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നാണ് മിക്ക വിലയിരുത്തലും.
അമരീന്ദര്‍ സിങിനെ പുറത്താക്കുന്നത് സര്‍ക്കാരിന് വെറും ആറുമാസം മാത്രം കാലാവധി ബാക്കിയാവുമ്പോഴാണ്.
പുറത്താക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അത് നേരത്തെ വേണമായിരുന്നു എന്ന വിമര്‍ശനം കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഉയര്‍ന്നു. അപ്പോള്‍ പ്രസിഡണ്ട് സോണിയ ഗാന്ധി തന്റെ തെറ്റ് ഏറ്റു പറഞ്ഞതായാണ് സൂചന. താനാണ് അമരീന്ദര്‍ സിങിനെ പരമാവധി സംരക്ഷിച്ചതെന്നും നടപടി വൈകിച്ചതെന്നും സോണിയ ഏറ്റുപറഞ്ഞു. തന്റെ പിഴയാണ് അമരീന്ദറിന്റെ അവസാന നിമിഷത്തെ പുറത്താക്കലിന് കാരണമെന്നും താന്‍ അദ്ദേഹത്തെ പരമാവധി ഒപ്പം നിര്‍ത്താന്‍ നോക്കി സമയം നഷ്ടപ്പെടുത്തിയെന്നും സോണിയ പറഞ്ഞു. ക്യാപ്‌ററനെ സംരക്ഷിച്ചത് തന്റെ ഭാഗത്തുള്ള തെറ്റായിപ്പോയെന്നും സോണിയ ഏറ്റുപറഞ്ഞതായി പറയുന്നു.
















