• Home
  • national
  • മോദി അതിശക്തമായ വീര്യവും ചടുലതയും ഉള്ള ആൾ, പക്ഷെ പ്രചരിപ്പിക്കുന്നത് വിഷം -ശശി തരൂർ

മോദി അതിശക്തമായ വീര്യവും ചടുലതയും ഉള്ള ആൾ, പക്ഷെ പ്രചരിപ്പിക്കുന്നത് വിഷം -ശശി തരൂർ

സാഹിത്യോല്‍സവമായാലും നരേന്ദ്രമോദിയെ നിന്ദാസ്തുതിയിലൂടെ വിശകലനം ചെയ്ത് കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ . ജയ്‌പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അദ്ദേഹം മോദിയെക്കുറിച്ച്‌ പറഞ്ഞത്‌ ശതിശക്തമായ വീര്യവും ചടുലതയും ഉള്ള വ്യക്തി എന്നാണ്‌. “പ്രധാനമന്ത്രി നരേന്ദ്ര മോദി അതിശക്തമായ വീര്യവും ചടുലതയും ഉള്ള ആളാണ്, പ്രത്യേകിച്ച് രാഷ്ട്രീയമായി വളരെ ശ്രദ്ധേയമായ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മാധ്യമങ്ങളോട് സംസാരിക്കവെ തരൂർ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. വിജയത്തിന്റെ പശ്ചാത്തലത്തില്‍ മോദി സ്‌തുതിക്ക്‌ പ്രത്യേക അര്‍ഥം ഉണ്ടോ എന്ന്‌ അറിയില്ലെങ്കിലും സ്വന്തം പാര്‍ടിയിലെ ഗ്രൂപ്പിസത്തില്‍ ഈ തരം മോദിസ്‌തുതികള്‍ക്ക്‌ പ്രാധാന്യം ഉണ്ട്‌.

എന്നാല്‍ സ്‌തുതിക്കു പിന്നാലെ തരൂര്‍ വിമര്‍ശനത്തിന്റെ കൂരമ്പുകളും എയ്‌തത്‌ ശ്രദ്ധേയമായി. “നമ്മുടെ രാജ്യത്തെ വർഗീയവും മതപരവുമായ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ശക്തികളെ അദ്ദേഹം സമൂഹത്തിൽ അഴിച്ചുവിട്ടു. എന്റെ അഭിപ്രായത്തിൽ നിർഭാഗ്യകരമായ വിഷ ലിപ്തമായ ഒന്നാണ് അത്”-തരൂർ പറഞ്ഞു. ഇന്ത്യന്‍ വോട്ടര്‍മാര്‍ ഒരു നാള്‍ ബിജെപിയെ ആശ്ചര്യപ്പെടുത്തുമെന്നും എന്നാല്‍ ഇന്ന്‌ ജനം ബിജെപി ആഗ്രഹിച്ചത്‌ നല്‍കിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

എക്‌സിറ്റ് പോളുകൾ വരുന്നതുവരെ വളരെ കുറച്ചുപേർ മാത്രമേ ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നുള്ളൂവെന്നു തരൂർ പറഞ്ഞു. എക്‌സിറ്റ് പോളുകൾ പുറത്തുവരുന്നതുവരെ മിക്ക ആളുകളും വളരെ കടുത്ത പോരാട്ടമാണ് പ്രതീക്ഷിച്ചിരുന്നത് . ചിലർ സമാജ്‌വാദി പാർട്ടിയാണ് മുന്നിലെന്ന് പറയുക പോലും ചെയ്തു.-തരൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *