12-14 വയസ്സു പ്രായപരിധിയുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷനും 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കുമുള്ള കരുതല്‍ വാക്‌സിനേഷനും മാര്‍ച്ച് 16 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
2008,2009,2010 വര്‍ഷങ്ങളില്‍ ജനിച്ച എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. ആരോഗ്യപ്രശ്‌ന സാധ്യതയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കരുതല്‍ വാക്‌സിന്‍ ഇനി 60 വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കുമായി നല്‍കാനാണ് പുതിയതായി തീരുമാനിച്ചിരിക്കുന്നത്–കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറഞ്ഞു.
















