കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ച കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.എം.ഇബ്രാഹിം ജനതാദള്‍ എസ്-ല്‍ ചേരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് ജെഡി(എസിൽ) ചേരാൻ തയ്യാറാണെന്ന് ഇബ്രാഹിം ശനിയാഴ്ച അറിയിച്ചു. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ ഉൾപ്പെടെയുള്ള നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം പാർട്ടിയിൽ ചേരാനുള്ള തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് സി.എം.ഇബ്രാഹിം പറഞ്ഞു.
















