ഉത്തരേന്ത്യയിലെ ദളിത് രാഷ്ട്രീയത്തിലെ രാവണനെന്ന് സ്വയം അഭിമാനിച്ചും തന്റെ നേതൃത്വത്തില്‍ ദളിത് ശക്തി വന്‍ വിജയം നേടുമെന്ന് അവകാശപ്പെട്ടും യു.പി. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി. യോഗി ആദിത്യനാഥിനെതിരെ ഗോരഖ്‌പൂര്‍ അര്‍ബന്‍ സീറ്റില്‍ മല്‍സരിച്ച രാവണ്‍ യോഗിയെ തറപറ്റിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കിട്ടിയ വോട്ട് 7640 മാത്രം. യോഗിയാവട്ടെ സമാജ് വാദി പാര്‍ടി സ്ഥാനാര്‍ഥിയെ 1.03,390 വോട്ടിന് തോല്‍പിച്ച് ജയിക്കുകയും ചെയ്‌തു. 2 ,50,067 വോട്ടുകളില്‍ 165499 വോട്ടുകളാണ് യോഗിക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി എസ്പിയുടെ എസ്. ഉപേന്ദ്ര ദത്ത് ശുക്ലയ്ക്ക് ലഭിച്ചത് 60,896 വോട്ടുകളാണ്. ആകെ വോട്ടുകളുടെ 66.18 ശതമാനം വോട്ടുകള്‍ യോഗി സ്വന്തമാക്കിയപ്പോള്‍ ആസാദിന് ലഭിച്ചത് 3.06% വോട്ടുകളാണ്. ചട്ടം അനുസരിച്ച്, 1/6ല്‍ താഴെ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്, അതായത് 16.67% വോട്ടില്‍ കുറവാണെങ്കില്‍ അവരുടെ കെട്ടിവെച്ച തുക നഷ്ടപ്പെടും.
ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി വന്‍ ശക്തിയായിത്തീരുമെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ ആസാദ് മല്‍സരത്തിനെത്തിയത്. ദളിത് രാഷ്ട്രീയത്തിലെ കരുത്തന്‍ എന്നൊക്കെ മാധ്യമങ്ങള്‍ നേരത്തെ ഇദ്ദേഹത്തെ പുകഴ്‌ത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ താന്‍ ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമാണെന്ന് രാവണ്‍ തെളിയിച്ചുകഴിഞ്ഞു. ആസാദ് സമാജ് പാര്‍ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് രാവണ്‍ മല്‍സര രംഗത്തിറങ്ങിയത്.
ബിജെപിക്ക് ഭരണത്തുടർച്ച നൽകിയ ഉത്തർപ്രദേശിലെ ജനവിധി മാനിക്കുന്നുവെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു . ‘ ഈ ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി മത്സരിക്കുന്നത്. നിങ്ങളുടെ കഠിനാധ്വാനത്താൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയതിന് ബഹുജൻ സമാജിന് നന്ദി പറയുന്നു. ‘ എന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു.
















