വെള്ളിയാഴ്ച വടക്കൻ കശ്മീരിലെ ഗുരെസ് സെക്ടറിൽ ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെടുകയും സഹപൈലറ്റിന് പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. രോഗബാധിതരായ ബിഎസ്എഫ് ഉദ്യോഗസ്ഥരെ കൊണ്ടുപോകാനുള്ള യാത്രയിലായിരുന്നു ഹെലികോപ്റ്റർ. പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.
അപകടകാരണം വ്യക്തമായിട്ടില്ല. ഹെലികോപ്‌ടര്‍ ലാന്‍ഡ് ചെയ്യാന്‍ പോകുകയായിരുന്നു എന്ന് പറയുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കാല്‍നടയായിട്ടാണ് സംഘങ്ങള്‍ പോയത്.
















