Categories
kerala

ഐക്യരാഷ്ട്രസഭയുടെ മാധ്യമ അക്രെഡിറ്റേഷന്‍ ഏഷ്യാനെറ്റ് ന്യൂസിന്

യുഎന്നിന്റെ മാധ്യമ അക്രെഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ ചാനൽ

Spread the love

ഐക്യരാഷ്ട്രസഭയുടെ മാധ്യമ അക്രെഡിറ്റേഷന്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. യുഎന്നിന്റെ മാധ്യമ അക്രെഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ ചാനലായി ഏഷ്യാനെറ്റ് ന്യൂസ്.
ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നിന്നുമുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ്
അംഗീകാരം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ചീഫ് കറസ്‌പോണ്ടന്റ് ഡോ: കൃഷ്ണ കിഷോറിനും ക്യാമറാമാന്‍ ഷിജോ പൗലോസിനുമാണ് അക്രെഡിറ്റേഷൻ‍ ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇനി യുഎന്നില്‍ നിന്ന് പൊതുസഭ, സുരക്ഷ സമിതി അടക്കമുള്ള കേന്ദ്രങ്ങളിൽനിന്ന് തന്ത്രപ്രധാനമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അനുമതിയുണ്ട്.

thepoliticaleditor
ഡോ. കൃഷ്ണ കിഷോര്‍

മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ഡോ കൃഷ്ണ കിഷോര്‍. ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി എണ്‍പതുകളില്‍ തുടക്കമിട്ട അദ്ദേഹം അമേരിക്കന്‍ മലയാളികൾക്കിടയിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനായി. നിലവില്‍ എഷ്യാനറ്റ് ന്യൂസ് അമേരിക്ക ബ്യൂറോ ചീഫും, സ്‌പെഷ്ല്‍ കറസ്‌പോണ്ടന്റുമാണ്
അദ്ദേഹം. മാധ്യമ പ്രവര്‍ത്തനത്തില്‍ ഇരുപതിലധികം അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഷിജോ പൗലോസ്

എഷ്യാനെറ്റ് ന്യൂസ് ക്യാമറമാനും പ്രൊഡഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ഷിജോ പൗലോസ് കഴിഞ്ഞ പന്ത്രണ്ട്
വര്‍ഷമായി അമേരിക്കയില്‍ മലയാള ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. എം.സി.എന്‍. ചാനലിലും, ശാലോം ടി.വി.യിലും എഷ്യാനെറ്റ് എച്ച്.ഡിയിലും മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമ രംഗത്ത് നിരവധി അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും, ന്യൂ യോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും മീഡിയ അക്രെഡിറ്റേഷന്‍ ഏഷ്യാനെറ്റ് ന്യൂസിന് നേരത്തെ ലഭിച്ചിട്ടുണ്ട്.

Spread the love
English Summary: media accreditation of united nations for asianet news

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick