Categories
latest news

രാഹുലിന്റെ യാത്രയിലും സുരക്ഷാ വീഴ്‌ച…കാറിനകത്തേക്ക്‌ പതാകയെറിഞ്ഞു, കോണ്‍ഗ്രസും പൊലീസും മൂടിവെച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നാലെ രാഹുൽ ഗാന്ധിയുടെ സുരക്ഷയിലും വീഴ്ച വരുത്തി പഞ്ചാബ് പോലീസ്. രാഹുൽ ഗാന്ധിയുടെ കാറിന് നേരെ പതാക യുവാവ് എറിഞ്ഞ സംഭവം ആണ് ചർച്ചയായിരിക്കുന്നത്. പതാക കാറിനകത്തേക്കു പതിക്കുകയും രാഹുലിന്റെ മുഖത്തു തട്ടുകയും ചെയ്തു. ഉടൻ രാഹുൽ ഗാന്ധി കാറിന്റെ ചില്ല് ഉയർത്തി.

കൊടി എറിഞ്ഞ ആൾ കോൺഗ്രസ് പ്രവർത്തകനാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ യെ പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി ലുധിയാനയിൽ എത്തിയ ഞായറാഴ്ചയാണ് സംഭവം. സംഭവം നടക്കുമ്പോൾ പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറായിരുന്നു കാർ ഓടിച്ചിരുന്നത്. അദ്ദേഹത്തിനടുത്തായിരുന്നു രാഹുൽ ഗാന്ധി. മുഖ്യമന്ത്രി ചരൺജിത് ചന്നിയും നവജ്യോത് സിദ്ദുവും കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നു.

thepoliticaleditor

പഞ്ചാബ് പോലീസ് വിഷയത്തിൽപ്രതികരിക്കാതെ ഒഴിഞ്ഞുമാറി. കോൺഗ്രസ്സും ഇക്കാര്യം വിവാദമാക്കാതെ മൂടി വെച്ചു. പക്ഷെ കേന്ദ്ര സുരക്ഷാ ഏജൻസികൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള സുരക്ഷാ ഏജൻസികളുടെ സംഘം ലുധിയാനയിലെത്തി. തുടർന്ന് പഞ്ചാബ് പോലീസ് സംഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love
English Summary: security lapse in rahul journey in panjab

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick