Categories
world

റഷ്യന്‍ നീക്കം അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമെന്ന്‌ ബൈഡന്‍…കൂടുതല്‍ രാജ്യങ്ങള്‍ ഉപരോധം തുടങ്ങി

ഉക്രെയിനിലെ റഷ്യന്‍ അനുകൂല മേഖലയായ കിഴക്കന്‍ ഉക്രെയിനിലേക്ക്‌ സൈന്യത്തെ അയക്കാനുള്ള റഷ്യന്‍ തീരുമാനം എല്ലാ അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന്‌ അമേരിക്കന്‍ പ്രസിഡണ്ട്‌ ജോ ബൈഡന്‍ പ്രസ്‌താവിച്ചു. ഒരു രാജ്യത്തിനകത്ത്‌ മോസ്‌കോയുടെ പിന്തുണയോടെ വിഘടിച്ചു നില്‍ക്കുന്ന ഇടങ്ങളിലേക്ക്‌ സേനയെ അയക്കുന്നത്‌ അംഗീകൃത നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നാണ്‌ ജോ ബൈഡന്‍ പറഞ്ഞിരിക്കുന്നത്‌. രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റമാണിത്‌. ഡൊനെറ്റ്‌സ്‌ക്‌, ലുഹാന്‍സ്‌ എന്നീ പ്രദേശങ്ങളിലേക്കാണ്‌ പുടിന്‍ സേനയെ അയച്ചിരിക്കുന്നത്‌. റഷ്യന്‍ പാര്‍ലമെന്റ്‌ ഈ തീരുമാനത്തിന്‌ അംഗീകാരവും നല്‌കിയിട്ടുണ്ട്‌.
റഷ്യന്‍ നീക്കത്തെത്തുടര്‍ന്ന്‌ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ കടുത്ത ഉപരോധത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. റഷ്യയില്‍ നിന്നുള്ള വാതക പൈപ്പ്‌ലൈന്‍ പദ്ധതി ജര്‍മ്മനി നിര്‍ത്തിവെച്ചു. ബാങ്ക്‌, ഗതാഗതം, ഊര്‍ജ്ജം, എണ്ണ, വാതകം, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലയില്‍ ഓസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന്‌ പ്രഖ്യാപിച്ചു. ഉക്രെയിനില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്ക്‌ വേഗത്തില്‍ വിസ ലഭ്യമാക്കാനും നടപടി സ്വീകരിച്ചതായി ഓസ്‌ട്രേലിയ അറിയിച്ചു.

റഷ്യന്‍ ബോണ്ടുകള്‍ക്ക്‌ ജപ്പാന്‍ നിരോധനം ഏര്‍പ്പെടുത്തി. റഷ്യന്‍ ആസ്‌തികള്‍ മരവിപ്പിക്കാനും റഷ്യക്കാര്‍ക്ക്‌ വിസ നല്‍കുന്നത്‌ നിര്‍ത്താനും ജപ്പാന്‍ തീരുമാനിച്ചു.

thepoliticaleditor
Spread the love
English Summary: russian move violation of international law says us president

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick