Categories
latest news

ഇരുന്നു കൊണ്ട്‌ ദേശീയഗാനം പാടി, ബി.ജെ.പി. പരാതിയില്‍ മമതാ ബാനര്‍ജിക്ക്‌ സമന്‍സ്‌

എഴുന്നേറ്റു നില്‍ക്കാതെ ദേശീയ ഗാനം ആലപിച്ചെന്നാരോപിച്ച്‌ ബി.ജെ.പി. പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്‌ മുംബൈ മെട്രോപ്പോളീറ്റന്‍ കോടതി സമന്‍സ്‌ പുറപ്പെടുവിച്ചു. അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവ്‌ നല്‍കണമെന്ന ആവശ്യം കോടതി തള്ളി.

2020 ഡിസംബര്‍ ഒന്നിന്‌ മുംബൈയിലെ ഒരു അനൗദ്യോഗിക ചടങ്ങില്‍ പങ്കെടുക്കവേയാണ്‌ മമത ഇരുന്നു കൊണ്ടു തന്നെ ദേശീയ ഗാനത്തിലെ വരികള്‍ ചൊല്ലിയതെന്ന്‌ പരാതിക്കാരന്‍ ആരോപിച്ചത്‌. കുറച്ചു വരികള്‍ ചൊല്ലിയതിനു ശേഷം മാത്രമാണ്‌ എഴുന്നേറ്റു നിന്ന്‌ ബാക്കി ചൊല്ലിയത്‌. ഇത്‌ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്ന കുറ്റമാണെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മമത ബാനര്‍ജി മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക ചടങ്ങിലല്ല പങ്കെടുത്തത്‌ എന്നതിനാല്‍ അവരെ അറസ്റ്റ്‌ ചെയ്യണമെന്ന ആവശ്യത്തില്‍ അടിസ്ഥാനമില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, കുറ്റാരോപിത കോടതിയുടെ അധികാര പരിധിയില്‍ സ്ഥിരതാമസമുള്ള ആളല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിടുന്നില്ലെന്നും കോടതി പറഞ്ഞു.
ചടങ്ങിന്റെ വീഡിയോ കണ്ട ശേഷമാണ്‌ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്ന നിഗമനത്തില്‍ കോടതി എത്തിയതും മാര്‍ച്ച്‌ രണ്ടിന്‌ മമത ബാനര്‍ജിയോട്‌ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടതും.

thepoliticaleditor
Spread the love
English Summary: mamatha banarjee recieves sommons from mumbai court for disrespecting national anthem

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick