Categories
latest news

ഉക്രെയിനിലെ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് രാത്രിയോടെ മുംബൈയിലെത്തും

യുദ്ധം മുറുകുന്നതിനിടയില്‍ രക്ഷാദൗത്യവുമായി ഇന്ത്യ തുടങ്ങി. ഉക്രെയിനിൽ നിന്നും ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം റൊമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ഇന്നുച്ചയ്ക്ക് 1.45ഓടെയാണ് ബുക്കാറെസ്റ്റിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒൻപതരയോടെ വിമാനം മുംബയിലെത്തും. 19 മലയാളികളുൾപ്പടെ 219 യാത്രക്കാർ വിമാനത്തിലുണ്ടെന്നാണ് വിവരം. കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് നിലവിൽ യുക്രെയിനിൽ കുടുങ്ങിയിരിക്കുന്നത്. ഇതിൽ 2332 മലയാളികളും ഉണ്ടെന്നാണ് സൂചന. യുക്രെയിനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.

Spread the love
English Summary: first rescue flight carrying indians from ukraine will reach tonight

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick