Categories
latest news

ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന് ഉപയോക്താക്കളിൽ ഇടിവ്!!

ഫേസ്ബുക് നടത്തിയ കണക്കെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക് ഉപയോഗിക്കുന്നവരിൽ കുറവ് കണ്ടെത്തിയിരിക്കുകയാണ്. 2021 ഒക്ടോബർ മുതൽ നടത്തിയ മൂന്ന് മാസത്തെ കണക്കെടുപ്പിലാണ് ഫേസ്ബുക്ക്‌ ഇടിവിനെക്കുറിച്ച് അറിയുന്നത്. ജൂലൈ-സെപ്റ്റംബറിൽ 1930 ബില്യൺ സജീവ ഉപയോക്താക്കൾ ഉണ്ടായിരുന്ന ഫേസ്ബുക്കിന് അത് 2021 അവസാന പാദത്തിൽ 1929 ബില്യൺ ആയി കുറഞ്ഞു.
പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു.

ആപ്പിളിന്റെ പുതുക്കിയ സ്വകാര്യതാ നയങ്ങളും ടിക് ടോക് പോലുള്ള മറ്റ് ആപ്പുകളുമായുള്ള മത്സരം കടുത്തതുമാണ് ഉപയോഗത്താക്കളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമെന്ന് മെറ്റ അനുമാനിക്കുന്നു.

thepoliticaleditor

ഉപയോക്താക്കളുടെ ഇടിവ് മൂലം വൻ സാമ്പത്തിക നഷ്ടം കൂടിയാണ് ഫേസ്ബുക്കിന് ഉണ്ടായിരിക്കുന്നത്. മെറ്റയുടെ ഓഹരി വിപണിയിൽ 20 ശതാമനത്തിന്റെ ഇടിവ് ഉണ്ടായി എന്നാണ് കണക്ക് കൂട്ടുന്നത്.

അതേ സമയം ഫേസ്ബുക്കിന്റെ കീഴിലുള്ള ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയുടെ ഉപയോഗത്തിൽ കാര്യമായ കുറവുകൾ രേഖപ്പെടുത്തിയിട്ടില്ല.

Spread the love
English Summary: facebook identifies first ever decline in it's active users

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick