Categories
latest news

ശമ്പളം പരിഷ്കരിച്ചപ്പോൾ നിലവിലുള്ളതിലും കുറവ്…ആന്ധ്രയിൽ സർക്കാർ ജീവനക്കാർ തെരുവിലിറങ്ങി

സർക്കാരിന്റെ ശമ്പള പരിഷ്കരണം നിലവിൽ വന്നപ്പോൾ കിട്ടുന്ന ശമ്പളത്തിലും കുറവ്.നയത്തിൽ പ്രതിഷേധിച്ച് ആന്ധ്രയിൽ മുഴുവൻ ജീവനക്കാരും പ്രതിഷേധത്തിൽ.

വൈഎസ് ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ പുതുക്കിയ ശമ്പള പരിഷ്കരണത്തിൽ പ്രതിഷേധിച്ച് അധ്യാപകരടക്കം ആയിരത്തിലധികം ജീവനക്കാരാണ് ഇന്ന് തെരുവിലിറങ്ങിയത്.

thepoliticaleditor

കോവിഡിന്റെ പശ്ചാതലത്തിൽ പോലീസ് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും ലംഘിച്ചാണ് നീതി വേണമെന്ന ആവശ്യവുമായി ഇവർ പ്രതിഷേധിച്ചത്. ‘ചലോ വിജയവാഡ’ എന്ന മുദ്രാവാക്യവുമായായിരുന്നു പ്രതിഷേധം.

കഴിഞ്ഞ മാസമാണ് ആന്ധ്രാ സർക്കാർ പുതിയ ശമ്പള പരിഷ്കരണ നയം കൊണ്ട് വന്നത്. എന്നാൽ പുതുക്കിയ ഈ നയം ജീവനക്കാരുടെ നിലവിലെ ശമ്പളം കുറയുന്നതിന് കാരണമാകും. ആഴ്ചകളായി ഇതിനെതിരെ ആന്ധ്രയിൽ പ്രതിഷേധം നടക്കുകയാണ്..ഇതിനിടെ, പുതുക്കിയ ശമ്പള പരിഷ്കരണം അനുസരിച്ച് ശമ്പളം നൽകാൻ സർക്കാർ ട്രഷറികൾക്ക് നിർദേശം കൊടുത്തത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.

കഴിഞ്ഞ ദിവസം തൊഴിലാളി യൂണിയനുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് ആയിരങ്ങൾ അണി നിരന്ന റാലി സംഘടിപ്പിച്ചത്. ആയിരങ്ങൾ റോഡിൽ ഇറങ്ങിയതോടെ റോഡ് ഗതാഗതവും താറുമാറായി. മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ജീവനക്കാർ അറിയിച്ചു.

Spread the love
English Summary: Thousands of employees protests in Andhrapradesh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick