• Home
  • kerala
  • ഉക്രെയിനിൽ കുടുങ്ങിയത് 2323 മലയാളി വിദ്യാർത്ഥികൾ : മലയാളികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

ഉക്രെയിനിൽ കുടുങ്ങിയത് 2323 മലയാളി വിദ്യാർത്ഥികൾ : മലയാളികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

ഉക്രെയിനിലെ റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

ഉക്രെയിനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരിൽ 2323 മലയാളി വിദ്യാർത്ഥികളുണ്ട്. ഇവരുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും ഇവരെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്നും കത്തിൽ പറയുന്നു.

ഇന്ന് രാവിലെയാണ് ഉക്രെയിനിൽ റഷ്യൻ ആക്രമണം ആരംഭിച്ചത്. വിദ്യാർത്ഥികൾ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ അവശ്യ വസ്തുക്കൾ ഉറപ്പുവരുത്തി തുടരാനാണ് എംബസിയുടെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>